Buwel Dhweepile Nidhi Satheesh S.K Pravada Books കൊടുംകാറ്റിൽ നടുക്കടലിൽ ഒറ്റപ്പെട്ടു പോയ ടോമും മൃഗക്കുട്ടുകാരായ ബില്ലിയും ബെന്നും ചെന്നെത്തുന്നത് നരഭോജികൾ പാർക്കുന്ന നിഗൂഢമായ ബുവേൽ ദ്വീപിലാണ്. ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ അവിടെ ഉപേക്ഷി ക്കപ്പെട്ട പഴയൊരു കപ്പലിൽ അവരെ കാത്തിരുന്നത് കണ്ണഞ്ചിപ്പിക്കുന്ന വലിയൊരു സ്വർണ്ണനിധിയായിരുന്നു! അപകടം പതിയിരിക്കുന്ന ആ ദ്വീപിൽ നിന്നും തന്റെ പ്രിയപ്പെട്ട മൃഗക്കൂട്ടുകാരുടെ സഹായത്തോടെ ടോം എങ്ങനെ അതി സാഹസികമായി രക്ഷപ്പെടുമെന്ന് അറിയണ്ടേ? അമ്പരപ്പിക്കുന്ന രഹസ്യങ്ങളും ജീവൻ പണയം വെച്ചുള്ള പോരാട്ടങ്ങളും നിറഞ്ഞ ഈ അത്ഭുതലോകത്തേക്ക് കൊച്ചുകുട്ടുകാർക്കും സ്വാഗതം.