Charithram Vismaricha Kozhikodan Yudhangal (1503-1790) Dr.Oliver Noone Dc Books കോഴിക്കോടിൻ്റെ പൈതൃകം കേവലം കച്ചവടത്തിൽമാത്രം ഒതുങ്ങുന്നതല്ല, മറിച്ച് അത് ലോകചരിത്രത്തെ സ്വാധീനിച്ച വലിയ സൈനികനീക്കങ്ങളുടെയും വേദിയായിരുന്നു എന്ന് സമർത്ഥിക്കുകയാണ് ചരിത്രം വിസ്‌മരിച്ച കോഴിക്കോടൻ യുദ്ധങ്ങൾ (1503-1790). ചരിത്രപരമായ വസ്‌തുതകളെയും അന്തർദേശീയ രാഷ്ട്രീയനീക്കങ്ങളെയും വളരെ ലളിതവും എന്നാൽ കൗതുകമുണർത്തുന്നതുമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകം. യുദ്ധവിവരണങ്ങൾക്കൊപ്പം അതിന് പിന്നിലെ സാമൂഹിക, സാങ്കേതിക പശ്ചാത്തലങ്ങളും (കപ്പലുകളുടെ ഘടന, നാവിക ഉപകരണങ്ങൾ) വിവരിക്കുന്ന രീതിയിൽ തയ്യാറാക്കിയ പുസ്‌തകം കേരളത്തിൻ്റെ സൈനികചരിത്രത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഗവേഷകർക്കും വിദ്യാർത്ഥികൾക്കും വിവരശേഖരണോപാധിയാണ്.