Charithrathilekkulla Goodapathakal Dr.Deepu P Kurup Mankind Publication നിലവിലുള്ള ചില ചരിത്രധാരണകളെ വിമർശനബുദ്ധ്യാ സമീപിച്ചിരിക്കുകയാണ് ഈ പുസ്‌തകത്തിൽ. മംഗളാദേവിമല, അഗസ്ത്യാർകൂടം, വർക്കല തുരപ്പ് തുടങ്ങിയ ചരിത്രപ്രസിദ്ധ സ്ഥലങ്ങളെ സംബന്ധിച്ച അറിയപ്പെടാത്ത ഏടുകളെപ്പറ്റി ഇതിൽ ചർച്ച ചെയ്യുന്നു. കണ്ണകി, മാലിക് കാഫർ, മുകിലൻ, മാർത്താണ്ഡവർമ്മ, ഡിലനോയി തുടങ്ങിയ ചരിത്രവ്യക്തിത്വങ്ങളെക്കുറിച്ച് ചരിത്രകാരന്മാർ വിസ്‌മരിച്ചതോ തമസ്‌കരിച്ചതോ ആയ സന്ധികളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് പുതിയ നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. കൊടുങ്ങല്ലൂർ ഭരണി, വള്ളംകളി, കൊങ്ങൻപട, മാവിലായി അടി ഉത്സവം തുടങ്ങിയ ഉത്സവാഘോഷങ്ങളിലെ യുദ്ധരാഷ്ട്രീയത്തെ ഗവേഷണബുദ്ധിയോടെ സസൂഷ്‌മം വിലയിരുത്തുന്നു. സംസ്‌കാരാന്വേഷികൾക്കും ചരിത്രഗവേഷകർക്കും പ്രയോജനപ്പെടുന്ന പുസ്‌തകം.