Charithrathinte Murivukal Benny Dominic Silence Books ലോകസാഹിത്യത്തിലെ മികച്ച ക്ലാസ്സിക് രചനകൾ വായിച്ചതിന്റെ അനുഭവങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ബെന്നി ഡൊമിനിക് രചിച്ച 'ചരിത്രത്തിന്റെ മുറിവുകൾ' എന്ന പുസ്തകം, അദ്ദേഹം ഇതിനായി തെരഞ്ഞെടുത്ത വൈവിധ്യമാർന്ന ചേരുവകൾ കൊണ്ട് ആരെയും അത്ഭുതപ്പെടുത്തും. മരിയൊ വർഗാസ് യോസ, ഐവോ ആൻഡ്രിക്, ഏണസ്റ്റൊ സെബാറ്റൊ, യൂജിൻ സ്യ, യോൺ ഫോസ്റ്റെ. ഐസക് ബാഷേവിസ് സിംഗർ തുടങ്ങിയ വിഖ്യാത എഴുത്തുകാരുടെ രചനകൾ ഇവിടെ പഠനവിധേയമാക്കിയിട്ടുണ്ടെന്നുള്ളത് ഈ പുസ്തകത്തിന്റെ മൗലികതയെ എടുത്തുകാണിക്കുന്നു. വായനയുടെ പ്രബുദ്ധമായ ജാലകങ്ങൾ ഈ രചനകൾ തുറന്നു തരുന്നു. പുസ്തകപ്രേമികൾക്ക് ഇത് ഒരു നിധിശേഖരമായിരിക്കും. പുസ്തകങ്ങളില്ലാത്ത ഒരു ലോകത്ത് ദൈവം നിശബ്ദനായിരിക്കും. സംസ്കാരം ഇരുട്ടിൽ മറഞ്ഞിരിക്കും. വൈക്കം മുരളി അവതാരിക: എം തോമസ് മാത്യു