Chaya Vilkkan Kothicha Cherukkan Basil Dc Books ഇത് നമ്മുടെ കഥയാണ്. ഈ നോവലിലെ അലനും അർച്ചനയും നിങ്ങൾതന്നെയായിരിക്കാം. ജീവിതത്തിൽ ഒരായിരം അലനെയും അർച്ചനയെയും നിങ്ങൾ കണ്ടുമുട്ടിയിട്ടുണ്ടാകാം. സ്‌കൂളിലോ കോളേജിലോ നമ്മൾ ബാക്കിവെച്ച പ്രണയത്തെ ഈ നോവൽ നമ്മെ ഓർമ്മപ്പെടുത്തിയേക്കാം. ഓരോ സന്ദർഭങ്ങളും നമ്മുടെ ജീവിതത്തിലെ നിമിഷങ്ങൾതന്നെയല്ലേ എന്ന് തോന്നിയേക്കാം. ആരുടെ ജീവിതത്തിലേക്കും കടന്നുവരാ വുന്ന, സാധാരണയിൽ സാധാരണമായ പ്രണയം ഇതിവൃത്തമാക്കിയ രചന. ക്യാമ്പസ് പശ്ചാത്തലത്തിൽ ന്യൂജെൻ പ്രണയം ഏറ്റവും ദൃശ്യാത്മകമായി, യഥാർത്ഥമായി എഴുതുന്നു ബേസിൽ, ചായ വിൽക്കാൻ കൊതിച്ച ചെറുക്കനിൽ.