അധികാരത്തിന്റെ ദന്തഗോപുരങ്ങളിൽ വാഴ്ത്തുപാട്ടുകളുടെ നിറവിൽ വിരാജിക്കുകയും മലിനാദ്ധ്യായങ്ങളെ ബ്രഹ്മപുരക്കൂമ്പാരത്തിൽ ശാസിച്ചാഴ്ത്തുകയും ചെയ്യുന്ന ദേശത്തുടയോന്റെ നീളുന്ന ചരിത്രാഖ്യാനമാണ് ദേശത്തുടയോൻ എന്ന പുസ്തകനാമത്തിനാധാരമായ കവിത. ദേശത്തുടയോനൊപ്പം മറ്റ് 34 കവിതകൾകൂടി സമാഹാരത്തിലുണ്ട്. അഴൽ, അസന്തുലിതം, ആനാനന്തര ആനത്തം, ഉടലിനുയിരിനെ പോറ്റാതെ വയ്യ, കൊന്നുതിന്നുവിൻ പേടിയെ, രാമക്കൽമേട്, പരഗതി, രാധയാവാതെ, ഹെഗെമണി തുടങ്ങിയ കവിതകൾ."