Gadha In Love Shanthisundar Mankind പ്രണയം - വിവാഹം - പ്രണയം എന്ന ചലനമാണ് നോവൽ ഉൾക്കൊള്ളുന്നത്. ഗാഥയുടെ പ്രണയത്തിൽ തുടങ്ങി അവളുടെ അതേ പ്രണയത്തിലേക്ക് തിരിച്ചെത്തുന്ന വർത്തുളരൂപമാണ് നോവലിലെ കഥയ്ക്കുള്ളത്. അതിനിടയിലെ സംഭവങ്ങൾ വായനയിൽ ഒരു തിടുക്കം സൃഷ്ടിക്കുന്നത് കാണാം. പേജുകൾ വേഗം വേഗം മറിക്കാൻ തോന്നുന്ന രീതിയിൽ നോവൽ നമ്മോടടുക്കുന്നു. ഗാഥ നമ്മുടെ അടുത്ത കുട്ടിയാണ് എന്ന തോന്നൽ ജനിപ്പിക്കുന്നു.