ജ്ഞാനാന്വേഷണത്തിലൂടെ പരമാനന്ദ പ്രാപ്തി അനുഭവപ്പെടുത്തുന്ന പരംപൊരുളാണ് ശ്രീമദ് ഭഗവദ്ഗീത. ഭഗവാൻ വ്യാസനാൽ വിരചിതമായ ഗീതാസാഗരത്തിന്റെ ഗഹനതയും പൂർണതയും ലളിതവും സാന്ദ്രവുമായ ഭാഷാന്തരീകരണത്തിലൂടെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിലെ രണ്ടാം ഭാഗമായി അഷ്ടാവക്രഗീത(സംഹിത)യും ഉൾപ്പെടുത്തിയിരിക്കുന്നു. ജ്ഞാനമാർഗത്തിലെ നിരന്തര സഞ്ചാരിയായ ഇഞ്ചക്കാട് കെ.എൻ.കേശവപിള്ള സത്യാനുഭവത്തിൻ് പരകോടി എന്താണെന്ന് ഈ ഗ്രന്ഥത്തിലൂടെ വ്യക്തമാക്കുന്നു. പരിഭാഷ ആദ്യന്തം ഭഗവൽസ്വരൂപ സ്‌പർശിയാണ്. ദിവംഗതനായ ബ്രഹ്മനിഷ്‌ഠൻ പ്രൊഫ. ജി.ബാലകൃഷ്‌ണൻനായർ ഭഗവദ്ഗീതയ്ക്കും ആദ്ധ്യാത്മിക രംഗത്ത് അറിവും അനുഭവവുമുള്ള ശ്രീ. റ്റി.അച്യുതമേനോൻ അഷ്‌ടാവക്രഗീതയ്ക്കും സമ്മാനിച്ച പ്രൗഢവും ഗംഭീരവുമായ അവതാരികകൾ.