ഭക്തര്‍ക്കും വിഷയതത്പരര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായതും, ഭക്തിരസവും ശൃംഗാരരസവും ഒരുപോലെ പ്രദാനം ചെയ്യുന്നതുമായ ഗീതഗോവിന്ദം ഭാരതീയസംഗീതപാരമ്പര്യത്തില്‍ അനുപമമായൊരു സ്ഥാനം വഹിക്കുന്നു. സംസ്‌കൃത സാഹിത്യത്തിെല അതി്രപശസ്തമായ ഈ കാവ്യം ലളിതമായ മലയാളത്തിലുള്ള അര്‍ത്ഥ വിവരണത്തോടെ അവതരിപ്പിക്കുന്നു. സ്വര്‍ണ്ണം ഉരുക്കി അഴുക്കുകളഞ്ഞു ശുദ്ധമാക്കുന്നതുപോലെ ശൃംഗാരത്തെ ഭക്തിയുടെ സൗന്ദര്യമാക്കിത്തീര്‍ക്കുകയാണിതില്‍.