Gulan Perish Rani Narayanan Logos Books വിവിധ ഘടകങ്ങളിലുള്ള വൈചിത്ര്വങ്ങളും അതിന് ആലംബമായ വിജ്ഞാന വൈപുല്യവും റാണി നാരായണൻ്റെ കഥാസഞ്ചികയ്ക്ക് തനതായ ഗാംഭീര്യമുണ്ടാക്കിയിരിക്കുന്നു. സംഭവങ്ങളെ പരിണാമവൈചിത്ര്യ-വൈരുധ്യം രമണീയതകളോടെ സംവിധാനം ചെയ്യുന്ന ഭാവനാസിദ്ധി, ഭാവനയുടെയും ഭാഷണശൈലിയുടെയും ഭാഷാവൈദഗ്‌ധ്യത്തിന്റെയും ഭാസുരതയുടെ പേരിൽ കഥാക്യത്തിന്റെ നാമധേയം അന്വർത്ഥമാക്കിയിരിക്കുന്നു. ഡോ. എം. ലീലാവതി കഥകളുടെ മൂല്യവിചിന്തനങ്ങളെ പറ്റിയുള്ള മുൻവിചാരധാരകളെയും അനുവാചകരുടെ മുൻസമീപനവിധികളെയും പ്രത്യക്ഷത്തിൽ വഴിതിരിച്ചു വിടുന്ന തരത്തിലുള്ള റൂൾ ഓഫ് തേരഡ്‌സ്, തൈടൂർ, ഗുലാൻപെരിശ് തുടങ്ങിയ പത്തു കഥകൾ ആഖ്യാനപരമായ വ്യത്യസ്‌തത പുലർത്തുമ്പോഴും മനുഷ്യരുടെ ആന്തരികജീവിതത്തിൻ്റെ നിഗൂഢവഴികൾ പിടിച്ചെടുക്കുന്നതിൽ ഈ പത്തു കഥകളും ഒത്തുചേരുന്നു. ഡോ. ആർ.പി. ശിവകുമാർ ഗുലാൻ പെരിശ് റാണി നാരായണൻ