Gurudevan Vyakthiyum Prasthanavum Kurukshethra പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ഇതിഹാസമായിരുന്ന ശ്രീനാരായണ ഗുരുദേവൻ മനുഷ്യവർഗത്തെ ഒട്ടാ കെ സമുദ്ധരിക്കുന്നതിനുവേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മഹാനായിരുന്നു. സാമൂഹികമായ സ്വാത ന്ത്ര്യമില്ലായ്മയും സാമ്പത്തിക പരാധീനതകളും ആത്മീയമായ അവഗണനയും രാഷ്ട്രീയമായ അവഹേളനവും ഏറെ അനുഭവിച്ചുവന്നിരുന്ന ജന വിഭാഗങ്ങളുടെ രക്ഷകനായാണ് അദ്ദേഹം അവത രിച്ചത്. മലയാളിയുടെ ഇതഃപര്യന്തമുള്ള ചരിത ത്തിൽ ലഭിച്ച പുണ്യജന്മങ്ങളിൽ പ്രാതഃസ്‌മരണീയ നാണ് ഋഷി ശ്രീനാരായണ ഗുരുദേവൻ. അവിടുന്ന് കഴിഞ്ഞ നൂറ്റാണ്ടിലെ യുഗസംക്രമണകാലത്ത് നമ്മോടൊപ്പം ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ ജീവിതം എന്തെല്ലാം കുറവുകൾ ഉള്ളതാകുമായി രുന്നു! എല്ലാ അർത്ഥത്തിലും ദേശജീവിതശില്പി ആയിരുന്നു ആ മഹായോഗി! ഗുരുവിന്റെ ജീവി തവും സാംസ്‌കാരികപ്രവർത്തനങ്ങളും സാമൂഹി കമനഃശാസ്ത്രത്തിൻ്റെ കാഴ്‌ചപ്പാടിൽ വിശകലനം ചെയ്യുന്ന വ്യത്യസ്‌തമായ ജീവചരിത്രപഠനം.