Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Hanuman Puranam | ഹനുമാന്‍ പുരാണം
MRP ₹ 490.00 (Inclusive of all taxes)
₹ 469.00 4% Off
₹ 50.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Page :
    463
  • Format :
    Hardbound
  • Publisher :
    Dronacharya publications
  • Language :
    Malayalam
Description

കേരളത്തിലെ പ്രമുഖ പ്രസാധകരായ സൺകോ പബ്ളിഷിംഗ് ഡിവിഷൻ പ്ര സിദ്ധീകരിക്കുന്ന ഹനുമാൻ പുരാണത്തിൻ്റെ കൈയെഴുത്തുപ്രതി സശ്രദ്ധം വായിച്ചു. ഏതാനും പുസ്‌തകങ്ങളുടെ രചയിതാവായ ശ്രീമതി. പാർവ്വതിഭായി തയ്യാറാക്കിയ ഈ ഗ്രന്ഥത്തിൽ വേദാന്തിയും ചിരഞ്ജീവിയുമായ ശ്രീഹനുമാൻ്റെ മഹനീയ ജീവിത ത്തിലെ മിക്ക സംഭവങ്ങളും നന്നായി പ്രതിപാദിച്ചിട്ടുണ്ട്. ഇന്നോളം ഏററവും നല്ല പു സ്‌തകങ്ങൾ മാത്രം പ്രസിദ്ധീകരിച്ചിട്ടുള്ള സൺകോയുടെ പ്രസിദ്ധി വർദ്ധനയ്ക്ക് ഹ നുമാൻ പുരാണം കാരണമാകുമെന്നു നിസ്സംശയം പറഞ്ഞുകൊള്ളട്ടെ. വായുപുത് നും, രാമഭക്തനും, ശക്തിമാനുമായ ശ്രീഹനുമാനെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ മ ഹനീയ ഗ്രന്ഥത്തെപ്പറ്റി അഭിപ്രായം പറയാൻ ഞാൻ പ്രാപ്തനല്ല. പരിചയക്കുറവും പാണ്ഡിത്യക്കുറവും എന്നെ ആ സാഹസത്തിനു മുതിരാൻ അനുവദിയ്ക്കുന്നില്ല. എ ങ്കിലും ഭഗവാൻ ആഞ്ജനേയസ്വാമിയുടെ തൃപ്പാദങ്ങളെ നമിച്ചുകൊണ്ട് ഈ മഹാഗ്ര ന്ഥത്തെപ്പററി എൻ്റെ വ്യക്തിപരമായ അഭിപ്രായം ഞാനിവിടെ കുറിക്കട്ടെ. വീരഹനുമാൻ്റെ വിവിധ കഥകൾ ഉൾപ്പെടുത്തി പല പ്രസാധകരും പല പേരുക ളിൽ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും സൺകോ പബ്ളിഷിംഗ് ഡിവിഷ ന്റെ 'ഹനുമാൻ പുരാണം' എന്ന ഈ മഹാഗ്രന്ഥം അവയിൽ നിന്നെല്ലാം എന്തിലും ഏതിലും തികച്ചും വ്യത്യസ്‌തത പുലർത്തുന്നു എന്നു പറയാതെ വയ്യ. ഉന്നതനിലവാ രം പുലർത്തുന്ന കഥകൾക്കു പുറമെ ഗ്രന്ഥത്തിൻ്റെ അവസാനഭാഗത്ത് ചേർത്തിട്ടുള്ള ഹനുമാൻ ജ്യോതിഷവും, സ്തോത്രങ്ങളും, ജീവസ്സുറ്റ ചിത്രങ്ങളും ഗ്രന്ഥത്തെ മ നോഹരമാക്കുക മാത്രമല്ല മൂല്യത്തിൽ മുൻപന്തിയിലാക്കുകയും ചെയ്‌തിട്ടുണ്ട്. “എത്ര പറഞ്ഞാലും തീരാത്ത കഥകൾ, എത്ര കേട്ടാലും മതിവരാത്ത സ്‌തുതി കൾ, എത്ര കണ്ടാലും കൊതിതീരാത്ത ചിത്രങ്ങൾ..." ഇതൊക്കെ ശ്രീഹനുമാൻ കഥകളുടെ മാത്രം പ്രത്യേകതകളാണ്. മണ്ഡല-മകരവിളക്കു ഉത്സവത്തോടനുബന്ധിച്ച് ഭക്തലക്ഷങ്ങൾക്കായി ആപാ ദചൂഡം ഭക്തിരസത്തിൽ നിറച്ച് ഇത്തരത്തിൽ ഒരു പുണ്യഗ്രന്ഥം പ്രസിദ്ധീകരിക്കുന്ന സൺകോയുടെ ശ്രമം ശ്ലാഘനീയമാണ്. പുണ്യാത്‌മാക്കൾക്ക് ഹനുമാൻ പ്രസാദമാ യി സൂക്ഷിയ്ക്കാനും പാരായണം ചെയ്യാനും അതിലൂടെ ആനന്ദനിർവൃതി നേടുവാ നും ഈ ഗ്രന്ഥം പ്രയോജകീഭവിയ്ക്കുമെന്നതിൽ തെല്ലും സംശയമില്ല. രചയിതാവി നും പ്രസാധകർക്കും അണിയറ ശില്പ‌ികൾക്കും ശ്രീഹനുമാൻ സ്വാമി ആയുരാരോ ഗ്യസൗഖ്യം നല്കി അനുഗ്രഹിയ്ക്കട്ടെയെന്നു പ്രാർത്ഥിച്ചു കൊണ്ട്. പ്രണാമാദരങ്ങളോടെ

Customer Reviews ( 0 )