ശബരിമല ശ്രീഅയ്യപ്പൻ്റെ ഉറക്കുപാട്ടെന്ന് പ്രസിദ്ധമായ ഹരിവരാസനത്തിന്റെ രചനാ ശതാബ്ദിയാണ് രണ്ടായിരത്തി ഇരുപത്തിമൂന്ന്. ഉറക്കാൻ സൗഭാഗ്യം ലഭിച്ച ഭക്തർക്കിത് ഉണർ ത്തുപാട്ടാണ്, അയ്യപ്പന്മാർക്കിത് ശരണഘോഷ മാണ്, സംഗീതജ്ഞർക്ക് പാട്ടും, വ്രതശുദ്ധിയി ലൂടേയും ആചരണത്തിലൂടേയും ഗുരുസ്വാമിയാ യി മാറിയ ഉപാസകന് ഭഗവാന് നൽകാനുള്ള ഉപദേശവാക്യവുമാണ്. ഇങ്ങനെ പലവിധത്തിൽ നിലവിലുള്ള ഹരിവരാസന ത്തിന്റെ പാഠങ്ങളും പഠനങ്ങളും ഏറെയാണ്. കോന്നകത്ത് ജാനകിയമ്മ ഹരിവരാസനം എഴുതിയതാരാണ്? അതിൻ്റെ സവിശേഷതകൾ എന്തൊ ക്കെ? സിനിമാ പാട്ട് ക്ഷേത്രാരാധനയുടെ ഭാഗമാകുന്നതെങ്ങിനെ? സംസ്കൃത വ്യാകരണ നിയമങ്ങളനുസരിച്ച് പിഴവുകളുണ്ടല്ലോ? അയ്യപ്പൻ്റെ ഉറക്കുപാ ട്ടിൽ അയ്യപ്പനെ സംബന്ധിക്കുന്ന ഒന്നും തന്നെയില്ലല്ലോ? ദേവതയെ ഉറക്കുന്ന രീതി തന്ത്രശാസ്ത്രത്തിലുണ്ടോ? മധ്യമാവതി രാഗത്തിന് ആധ്യാത്മികമായി എന്തെങ്കിലും ബന്ധമുണ്ടോ? ഹരിവരാസനത്തെ പഠിക്കാനുള്ള രീതിശാസ്ത്ര സമീപനം എന്താണ്? ഇങ്ങനെയുള്ള കാര്യങ്ങളിൽ വിദഗ്‌ധരായവരുടെ സമീപന ങ്ങൾ എന്തൊക്കെയാണ് എന്ന ചർച്ചയാണ് ഈ പുസ്‌തകത്തിന്റെ ഉള്ളട ക്കം. ഇത് ഏതെങ്കിലും വിഷയത്തിൻ്റെ അവസാന വാക്കല്ല. സേവാഭാവത്തോ ടെ അയ്യപ്പവിജ്ഞാനത്തെ അറിയാനും പഠിക്കാനും, സംഗ്രഹിക്കാനുമുള്ള തുടക്കം മാത്രമാണ്. ഹരിവരാസനത്തെ സംബന്ധിച്ച് കൂടുതൽ അറിയാനാഗ്രഹിക്കുന്നവർക്ക് പ്രയോജനപ്രദമാകും ഈ കൃതി എന്നകാര്യത്തിൽ സംശയമില്ല. ശബരിമല അയ്യപ്പസേവാ സമാജം, തൃശ്ശിവപേരൂർ