നിയമാനുസൃത മാർഗങ്ങളിലൂടെ പുറത്തുവിടാൻ ഉത്തരവായ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പറയാത്ത കഥകളിലൂടെ മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ എ ഹക്കീം സ്വതന്ത്രമായി സഞ്ചരിക്കുന്ന പുസ്തകം. മലയാള ചലച്ചിത്രലോകത്ത് സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളിലേക്ക് വെളിച്ചം വീശിയ റിപ്പോർട്ടിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ ഈ പുസ്തകം തുറന്നു കാണിക്കുന്നു. 'പവർ ഗ്രൂപ്പ്', കാസ്റ്റിംഗ് കൗച്ച്, സുരക്ഷാപ്രശ്നങ്ങൾ, കമ്മീഷൻ അംഗങ്ങളുടെ നിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള നിഷ്പക്ഷമായ വിശകലനം