ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ ഹിന്ദുത്വഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ബിംബ നിർമ്മിതികളേയും സത്യാനന്തര പ്രചരണങ്ങളേയും നിശിതമായി തുറന്നുകാണിക്കുക എന്ന ചരിത്രദൗത്യം ഈ പുസ്തകത്തിലെ ഓരോ വാക്കിനേയും പ്രകാശമാനമാക്കുന്നു. ഒരുകൂട്ടം മറാത്താ ചിത്പാവൻ ബ്രാഹ്മണരുടെ നഷ്ടസാമ്രാജ്യമോഹത്തിനെ പരിഹ രിക്കാനായി ഇന്ത്യയിലെ ഹിന്ദുക്കളെ മുഴുവൻ വ്യാജചരിത്രത്തിലേയ്ക്ക് വശി കരിക്കാൻ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്ന പരിശ്രമങ്ങളെ വിശദിക വിക്കുന്ന ഈ പുസ്തകം തിലകിൻ്റെ നവയാഥാസ്ഥിതിക ബ്രാഹ്മണിസ്റ്റ് ശ്രമങ്ങൾ, സവർക്കർ ബ്രിട്ടീഷ് ഗവണ്മെന്റ്റിനും ഇന്ത്യാ ഗവണ്മെന്റിനും മുമ്പാകെ സമർ പ്പിച്ച മാപ്പപേക്ഷകൾ, ഗാന്ധിവധത്തിൻ്റെ ഗൂഢാലോചനാ നാൾവഴികൾ, അതിന്റെ വിചാരണയിൽ വെളിപ്പെട്ട ഹിന്ദുത്വ രാഷ്ട്രിയത്തിന്റെ ക്രൂര കൗശ ലങ്ങൾ, സവർക്കറുടെയും ഗോൾവാൾക്കറുടെയും പ്രത്യയശാസ്ത്രങ്ങൾ ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഹിംസാത്മക ബ്രാഹ്മണിസം, ഗോഡ്സേ ഷിലാ കോടതിയിൽ നടത്തിയ പ്രസ്താവനയുടെ സത്യാനന്തരത, കപൂർ കമ്മിഷൻ റിപ്പോർട്ട് പുറത്തുകൊണ്ടുവന്ന ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ ഫാസിസ്റ്റ് മുഖം തുടങ്ങി നിരവധി ചരിത്ര സന്ദർഭങ്ങളെ ആധാരരേഖകൾ സഹിതം പരിശോ ധിക്കുന്നു. നുണയുടെ ഉരുക്കുതുണുകളിൽ വാർത്തെടുത്ത ഹിന്ദുത്വരാഷ്ട്രീയത്തിനെ തിരെ കവിതയുടെ നൈതികബോധം കൊണ്ട് വിചാരണ ചെയ്യുന്ന മലയാള ത്തിന്റെ പ്രതിരോധ പുസ്തകം.