India charithrapadanathinoru Mukhavura D D Kosambi Silence Books നദീതടങ്ങൾ ജലലഭ്യതയാലും വളക്കൂറുള്ള മണ്ണൂലളതു കൊണ്ടും ഗതാഗത സൗകര്യമുള്ളതുകൊണ്ടും നാഗരിക തയ്ക്കു ജന്മം നൽകി എന്നത് ചരിത്രസത്യം എന്നാലെന്തു കൊണ്ട് ആമസോൺ തടവും കോംഗോ തീരവും ഗംഗാ തടവും വെങ്കലയുഗ നാഗരികതകളുടെ ജന്മഭൂമിയായില്ല? ഉല്പാദനോപകരണങ്ങളുടെ വികാസത്തിൻ്റെ പ്രശ്‌നവുമായി കൊസാംബി ഈ പ്രതിഭാസത്തെ ബന്ധിപ്പിച്ച് ഗ്രീക്ക്-റോമൻ നാഗരികതകൾക്കു ജന്മം നൽകിയ അടി വ്യവസ്‌ഥ എന്തുകൊണ്ട് ഇന്ത്യയിൽ അതേപോലെ കാണു ന്നില്ല? വൈദിക സാഹിത്യത്തിൽ ആവർത്തിച്ചുച്ചരിക്കുന്ന ആര്യൻ എന്ന പദത്തിൻ്റെ പൊരുളെന്ത്? ആര്യനെന്നത് വംശ നാമമാണോ ജീവിതശൈലിയാണോ? ചലനരഹിതമെന്ന് കൊളോണിയൽ ചരിത്രകാരന്മാർ വിശേഷിപ്പിച്ചിരുന്ന ഇന്ത്യ യുടെ ഭൂതകാലത്തിലെ ചലനാത്മക സവിശേഷതകൾ എന്തൊ ക്കെയാണ്? സുവർണയുഗമെന്ന് ദേശീയ ചരിത്രകാരന്മാർ വാനോളം പുകഴ്ത്തിയ ചരിത്രഘട്ടത്തിലെ ജനജീവിതം എങ്ങനെയായിരുന്നു? സുവർണയുഗം കഴിഞ്ഞുപോയേ അതോ വരാനിരിക്കുന്നാതയുള്ളോ? കൊസാംബി ചോദ്യശത ങ്ങൾകൊണ്ട് വായനക്കാരനെ മുൾമുനയിൽ നിർത്തുകയാണ് പാഠവിമർശനവും പുരാതത്വവിജ്ഞാനിയവും പുരാരേഖാ ശാസ്ത്രവും നാണയ പഠനശാസ്ത്രവും രംഗനിരീക്ഷണ പഠനവും സമർത്ഥരായി ഉപയോഗിച്ച് രചിച്ചതാണ് ഈ കൃതി ഇന്ത്യാചരിത്ര രചനയിലെ ഒരു വഴിത്തിരിവ്