Indoneshyan Diary S.K.Pottekkatt H&C Books യാത്ര ജീവിതചര്യയാക്കി മാറ്റിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ കൃതികൾ മലയാളസാഹിത്യത്തിൽ സഞ്ചാരസാഹിത്യത്തിനുതന്നെ ജന്മം നൽകുക യായിരുന്നു. എസ്.കെ.യുടെ യാത്രാവിവരണങ്ങൾ ഒരിക്കലും സ്ഥൂലമായ സ്ഥലവിവരണത്തിലും പ്രകൃതിഭംഗിയിലും മാത്രം നിലയുറപ്പിക്കുന്നവ യല്ല; മറിച്ച്, അവിടത്തെ മനുഷ്യരേയും ജീവിതത്തേയും തുറന്നുകാട്ടുന്ന വയുമാണ്. വായനതന്നെ യാത്രയുടെ അനുഭൂതികൾ പകരുന്ന ഒരു വിശിഷ്ട രചനയാണ് ഇൻഡൊനേഷ്യൻ ഡയറി.