മലബാറിന്റെ സാംസ്കാരിക രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നു വരുന്ന ഉജ്ജ്വലമായ ഒരാത്മകഥയാണ്, അഡ്വ.സി.കെ. ശ്രീധരന്റെ 'ജീവിതം, നിയമം, നിലപാടുകൾ'. അഭിഭാഷകരുടെ ആത്മകഥകൾ നമ്മുടെ ഭാഷയിൽ ഏറെയൊന്നും പുറത്തിറങ്ങിയിട്ടില്ല. വളരെ സങ്കീർണ്ണവും ഒപ്പം മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയും പിടിച്ചുപറ്റിയ നിരവധി കേസുകൾ വാദിച്ച അഡ്വ. സി കെ ശ്രീധരൻ്റെ പുസ്തകം അഭിഭാഷക ലോകത്തിനും നിയമവിദ്യാർഥികൾക്കും അമൂല്യമായ ഒരു ജീവിതരേഖയാണ്. ഒരു കാലഘട്ടത്തിന്റെ കഥ കൂടിയാണ് ഈ പുസ്തകം. നിർഭയമായ നീതിബോധത്തോടെ ജീവിച്ച ഒരു അഭിഭാഷൻ്റെ തുറന്നെഴുത്ത്.