Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kasargod Akhyanagal : M A Rahman | കാസര്‍ഗോഡ്‌ ആഖ്യാനങ്ങള്‍ | DC Books
MRP ₹ 380.00 (Inclusive of all taxes)
₹ 349.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 3 working days
  • Share
  • Author :
    M A Rahman
  • Format :
    Paperback
  • Publisher :
    DC Books
  • Language :
    Malayalam
Description

മാർകേസ് മക്കൊണ്ടൊ എന്ന ദേശത്തിൻ്റെ കല്‌പനാസൃഷ്ടിയിലൂടെ വായന ക്കാരെ വഴിനടത്തിക്കൊണ്ടുപോകുന്നു എങ്കിൽ, ഇവിടെ ഈ പുസ്‌തകത്തിലെ ലേഖനങ്ങളിൽക്കൂടി നൂറ്റാണ്ടുകളിലെ അധിനിവേശങ്ങളിലൂടെ പരുവമാക്കപ്പെട്ട കാസർകോടൻ പലമയെന്ന യാഥാർത്ഥ്യത്തിലേക്കാണ് എം.എ. റഹ്‌മാൻ വായന ക്കാരെ കൊണ്ടുപോകുന്നത്. അത് ഗ്രന്ഥകർത്താവിനെ സംബന്ധിച്ചിടത്തോളം ഒരു വീണ്ടെടുക്കൽകൂടിയാണ്. പാർശ്വവൽക്കരണത്തിൻ്റെ മഹാസമുദ്രം അടി ത്തട്ടിലേക്ക് മുക്കിത്താഴ്ത്തിയ വിശാലമായ, നാനാജാതി ജനങ്ങളും അവരുടെ സംസ്ക്‌കാരങ്ങളും വിഭവങ്ങളും നിറഞ്ഞ ഒരു സമുദ്രയാനത്തിനെ ഉപരിതല ത്തിലേക്ക് കൊണ്ടുവരുന്ന പ്രക്രിയകൂടിയാണത്. ആ കപ്പലിൽ കാരിച്ചിയും എമിലിയും കൊറഗനും മാവിലനും മുസ്‌ലിമും ഗൗഢസാരസ്വതബ്രാഹ്മണരും യക്ഷഗാനവും പൊട്ടൻതെയ്യവും ഒരു ജനതയെ മൃഗവേട്ടയിൽനിന്നും കാർഷിക വൃത്തിയിലേക്ക് വഴിതിരിച്ച വയനാടൻകുലവൻപോലെയുള്ള തെയ്യങ്ങളും ഉണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനവും കയ്യൂർ തുടങ്ങിയ പോരാട്ടഭൂമികളും കർഷകസമര ങ്ങളുമുണ്ട്, ഏഴു ഭാഷകളുണ്ട്, സ്വച്ഛമായി ഒഴുകിയിരുന്ന പതിനാലു നദിക ളുണ്ട്, വനങ്ങളും ചെങ്കൽക്കുന്നുകളുമുണ്ട്. കാസർകോടിൻ്റെ ചരിത്രമല്ല, കാസർകോടൻ സംസ്കൃതിയുടെ ആഖ്യാനങ്ങളാണ് ഈ പുസ്‌തകം.

Customer Reviews ( 0 )