Kinsugi By Shareef Sagar Olive Publication മൺപാത്രങ്ങൾ പൊട്ടിപ്പോകുമ്പോൾ അത് വലി ച്ചെറിയുന്നതിന് പകരം സ്വർണം ഉപയോഗിച്ച് പൊട്ടിയ ഭാഗങ്ങളെ ഉരുക്കി ചേർക്കുന്നതിനെയാണ് കിൻസുഗി എന്ന് വിളിക്കുന്നത്. കിൻ എന്നാൽ സ്വർ ണമെന്നും സുഗി എന്നാൽ ഒന്നിക്കുക എന്നുമാണ് അർഥം. പൊട്ടിപ്പോയ ജീവിതത്തിന്റെ മനോഹാരിത കളെ ക്ഷമയോടെ തുന്നിച്ചേർക്കുമ്പോൾ ലഭിക്കുന്ന ആനന്ദത്തിന്റെ പേരാണ് കിൻസുഗി. സ്വർണനൂ ലുകൾ കൊണ്ടാണ് ആ തുന്നിച്ചേർക്കൽ. ഇത് ശുഭചിന്തകളുടെ പുസ്‌തകമാണ്. പ്രചോദന ത്തിന്റെയോ ആവേശത്തിൻ്റെയോ അധ്യായങ്ങളല്ല. സമാധാനത്തിൻ്റെ വാതിലും വഴികാട്ടിയുമാണ്.