Kolloor Mokambika Kshethra Mahathmyam | കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര മാഹാത്മ്യം | H&C Books കൊല്ലൂർ മൂകാംബികാദേവിയിൽ സരസ്വതി-ലക്ഷ്‌മി-കാളി സങ്കല് പങ്ങൾ ഒരുമിച്ചു വിളങ്ങുന്നു. ശ്രീ ശങ്കരാചാര്യർ നടത്തിയ പ്രതി ഷ്ഠയുടെ ചൈതന്യം ഈ ക്ഷേത്രവിളക്കിലെ നാളങ്ങൾക്ക് അഭൗമ പ്രഭ പകരുന്നു. ഭൂമിയിലെ സമസ്‌തക്ഷേത്രങ്ങളിലും ദർശനം നടത്തി യതിന്റെ പുണ്യം മൂകാംബികാക്ഷേത്രദർശനത്തിൽനിന്നു നേടാം എന്നാണ് വിശ്വാസം. അറിവിൻ്റെ കൊടുമുടിയായ കുടജാദ്രിയും ബ്രഹ്മാവിന്റെ കമണ്ഡലുജലത്തിൽനിന്ന് ആവിർഭവിച്ച സൗപർണി കയും ഇവിടെ ഭക്തർക്കു കൈവല്യവർഷമേകുന്നു. ഈ പുസ്തകം, ആ ജഗദംബികയുടെ മഹാസന്നിധിയിലേക്കുള്ള ഒരു പാതയാണ്. കൊല്ലൂരിൽ എത്തി, അമ്മയുടെ തൃപ്പാദങ്ങൾ നമിച്ച് സായുജ്യ മടയുന്നതിൻ്റെ അനുഭവം. ദേവിയുടെ ഉത്പത്തിക്കഥ, ക്ഷേത്രചരിത്രം, പഞ്ചലോഹ-ജ്യോതിർലിംഗ വിഗ്രഹ ഐതിഹ്യം തുടങ്ങി, യാത്രാ ഗൈഡും ക്ഷേത്രത്തിലെ പൂജാസമയങ്ങളും വഴിപാടുവിവരങ്ങളും ഒക്കെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.