പുലയ രാജവംശത്തിലെ അവസാന രാജ്ഞിയായിരുന്ന കോതറാണിയുടെ കഥ. അടിമവംശം എന്ന് മുദ്രകുത്തപ്പെടുന്നതിനു മുമ്പ്, നാടുവാഴികളായിരുന്ന കുലങ്ങളുടെ ചരിത്രത്തിന്റെ വീണ്ടെടുക്കൽ. വാഴ്ത്തി എഴുതപ്പെട്ട വേണാട്-തിരുവിതാംകൂർ ചരിത്രത്തിനു നേരേ ചോദ്യത്തിന്റെ വാളോങ്ങുന്ന പുലയനാർ കോട്ടയുടെയും കൊക്കോതമംഗലത്തിന്റെയും വീണ്ടെടുക്കൽ. വിസ്മൃതിയിൽ തീപ്പെട്ട ഭൂതകാലത്തിനെ ഭ്രമത്തിന്റെയും മറിമായത്തിന്റെയും നേർത്തനൂലിൽ കോർത്ത് സമകാലികതയുമായി വരിഞ്ഞുമുറുക്കുന്ന മാജിക്കൽ റിയലിസം നിറഞ്ഞ ആഖ്യാനം. ഡി സി ബുക്സ് നോവൽ പുരസ്‌കാര ജേതാവ് കിംഗ് ജോൺസിന്റെ പുതിയ നോവൽ