കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് ഗണിച്ച പുസ്തകരൂപത്തിലുള്ള പഞ്ചാംഗം. മറ്റു പല പഞ്ചാംഗങ്ങളും ജ്യോതിഷികൾക്കു മാത്രം പ്രയോജനപ്പെടുമ്പോൾ മനോരമ പഞ്ചാംഗം ജ്യോതിഷമറിയാത്ത സാധാരണക്കാർക്കും അനായാസം മനസ്സിലാക്കാൻ കഴിയും . അതിനായി നാളുകളുടെ നാഴിക വിനാഴികകൾക്കൊപ്പം മണിക്കുർ മിനിറ്റുകളും കൊടുത്തിരിക്കുന്നു. ഒാരോ നക്ഷത്രക്കാരുടെയും ഫല പ്രവചനവും ഗ്രഹപ്പിഴകൾകൊണ്ടുള്ള ദോഷങ്ങൾക്ക് പരിഹാരമാർഗങ്ങളും വിശദമായി കൊടുത്തിരിക്കുന്നു, കൂടാതെ ചുവടെ കൊടുത്തിരിക്കുന്ന വിഷയങ്ങളും മനോരമ പഞ്ചാംഗത്തിലുണ്ട്. ഒാരോ നക്ഷത്രക്കാർക്കും ഏതു നക്ഷത്രക്കാരെ വിവാഹം കഴിക്കാം – വിവാഹ വിഷയം വിശദമായി രത്നജ്യോതിഷം അടുത്തവർഷം നിങ്ങൾക്കെങ്ങനെ ? 1201 ലെ വിശദമായ നക്ഷത്രഫലം. ഒാരോ ദിവസത്തെയും നക്ഷത്രത്തിന്റെ മണി മിനിറ്റ് വീടു പണിയുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം –വിശദമായ വാസ്തു വിഭാഗം– കാണിപ്പയ്യുർ കൃഷ്ണൻ നമ്പൂതിരിപ്പാട് വിവിധ മുഹൂർത്തങ്ങൾ, നാളുകൾ, കാലങ്ങൾ, കാലഭേദങ്ങൾ– ഇവയെക്കുറിച്ചുള്ള സമഗ്രമായ കുറിപ്പുകൾ ഗുരുവായൂർ , ശബരിമല, മൂകാംബിക ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ പൂജാക്രമവും ആചാരങ്ങളും ക്ഷേത്രാരാധന – ഭക്തർ അറിയേണ്ട കാര്യങ്ങൾ ക്ഷേത്രകാര്യങ്ങൾ അറിയാൻ ദേവപ്രശ്നം