വേദങ്ങളിലെ ജ്ഞാനാമൃതമായ ഉപനിഷത്തുകളാണ് മനഃക്ലേശം അനുഭവിക്കുന്ന ലോകത്തിന് ശാശ്വതശാന്തി പകരുവാൻ കഴിയുന്ന ഏക ജ്ഞാനശാഖ എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. ഉപനിഷത്തുകളെക്കുറിച്ചുള്ള വിവരണങ്ങൾക്ക് പുറമെ, പ്രധാനപ്പെട്ട ഉപനിഷത്തുകളിലെ മന്ത്രങ്ങളും സ്‌തുതികളും സ്തോത്ര ങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ആധിദൈവീകമായും ആധിഭൗതികമായും അദ്ധ്യാത്മി കമായും മനസ്സിലുയരുന്ന സകലസംശയങ്ങളും ദൂരീകരിക്കുന്ന തരത്തിൽ തയ്യാറാ ക്കിയിട്ടുള്ളതാണ് മന്ത്രപുഷ്‌പം എന്ന തികച്ചും വൈജ്ഞാനികമായ ഈ ഗ്രന്ഥം.