1947-ല്‍ ബ്രിട്ടീഷ്നുകത്തില്‍ നിന്ന് ഭാരതം സ്വാതന്ത്ര്യമായപ്പോള്‍ വീണ്ടുമൊരു സ്വാതന്ത്ര്യസമരം സ്വപ്നേപി വിചാരിച്ചിരുന്നില്ല. കുടുംബാധിപത്യത്തില്‍ മതിമറന്ന ആദ്യപ്രധാനമന്ത്രിയുടെ പ്രിയപുത്രി അക്ഷരാര്‍ഥത്തില്‍ ജനാധിപത്യത്തെ അടിച്ചമര്‍ത്തി സംഹാരതാണ്ഡവമാടുകയായിരുന്നു. മക്കളുടെ മുന്‍പിലിട്ട് അമ്മമാരെ അപമാനിച്ചും യുവതികളെ വിധവകളാക്കിയും പാവപ്പെട്ടവന്‍റെ വീടുകള്‍ ബുള്‍ഡോസറുകളാല്‍ തകര്‍ത്തും ഇരുപത്തിയൊന്നുമാസം ദേശീയവാദികളെ കൊല്ലാക്കൊല ചെയ്തു. 1885-ല്‍ സായിപ്പ് ബീജാവാപം ചെയ്ത പ്രസ്ഥാനം ബ്രിട്ടീഷുകാരെ കടത്തിവെട്ടി നരാധമപ്രസ്ഥാനമായി. കേരളത്തില്‍ ആഭ്യന്തരവകുപ്പു കയ്യാളിയ കപടഭക്തന്‍, മര്യാദാരാമപദം സ്വയംവരിച്ച അന്നത്തെ മുഖ്യന്‍റെ സഹായത്തോടെ പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ നടത്തിയ ക്രൂരപീഡനങ്ങളാണ് ഈ ലഘുഗ്രന്ഥത്തില്‍. നിയമപാലകരില്‍ പലരും കംസപരമ്പരയെ ഓര്‍മിപ്പിക്കുന്നു.