Mission Soul 18 V.K.K.Ramesh H&C Publication മുതലാളിത്തത്തിൻ്റെ മഹാഗോപുരത്തിനു മുന്നിൽ മുട്ടുകുത്തി വീണുപോകുന്ന ഇരകളായ അനേകം മനുഷ്യരുടെ ജീവിക്കുന്ന സ്‌മാരകം - മിഷൻ സോൾ - മിഷൻ ടു സേവ് അവർ ലാൻഡ്, സാബുവിൻ്റെ റബ്ബർമരക്കാട്ടിൽ വക്കച്ചനെന്ന വളർത്തുനായ ഒടുങ്ങിയത്, കീഴ്ത്താടി തുടങ്ങി തലച്ചോറോളം തകർത്ത ഒരു ആണിപ്പഴുതു മായാണ്. ആ മുറിവിലൂടെ തെളിഞ്ഞു തെളിഞ്ഞു വന്നത്, കാൽക്കീഴിലെ ഭൂമി നെടുകെ പിളർത്തുന്ന ഒരു സംഘം 'മണ്ണുമാന്തി'കളുടെ വിശ്വരൂപമാണ്; കേട്ടത്, പനേമ്പാടം എന്ന ഗ്രാമീണഗാനത്തെ വിഴുങ്ങുവാൻ വാപിളർത്തുന്ന യന്ത്രമുരൾച്ച കളുടെ ഭീതിദശബ്ദങ്ങളാണ്. അനന്തമായ പിൻകൈകളുള്ള 'മഹാഗോപുര'ത്തിന്റെ അധിനിവേശതന്ത്രങ്ങളെ ചെറുക്കുവാൻ ആ നാട് നടത്തുന്ന അവസാനത്തെ ശ്രമങ്ങളാണ് ഈ നോവലിൽ തെളിയുന്നത്.