Mohithanaya Odysseus Evald Flisar ബാലിയിലെ സർഫിംഗ് അപകടത്തെത്തുടർന്ന് താനാരാണെന്നുള്ള ഓർമ്മ പോലും നഷ്ടപ്പെടുന്ന കഥാനായകൻ വിവിധ രാജ്യങ്ങളിൽ അയാൾ ചെയ്തുതീർക്കേണ്ട ഒരു കൂട്ടം കർത്തവ്യങ്ങളുമായി സ്വഗൃഹത്തിലേക്കു ള്ള നിണ്ട യാത്ര പുറപ്പെടുന്നു. കൊലപാതകം ഉൾപ്പെടെയുള്ള കർത്തവ്യ ങ്ങൾ തന്റെ തെറാപ്പിയുടെ ഭാഗമാണെന്ന് പറയുന്ന ഒരു ന്യൂറോളജിസ്റ്റാ ണ് അയാളെ നയിക്കുന്നത്. യഥാർത്ഥമെന്നോ മിഥ്യയെന്നോ പറയാൻ കഴിയാത്ത, വ്യത്യസ്ത ആളുകൾക്ക് അയക്കുന്ന ഇമെയിലുകളിലൂടെ അയാൾ തന്റെ കഥ പറയുന്നു. സ്വപ്നാടനത്തിൽ അകപ്പെട്ടെന്നപോലെ വായനക്കാരനെ നയിച്ചുകൊണ്ടുപോകുന്ന വ്യത്യസ്തമായ നോവൽ.