Naalu Pranayavarshangal Manoj Bharathi Dc Books ഒരു ബി.ടെക്ക് ക്യാമ്പസ് കാലത്തെ സൗഹൃദകൂട്ടിലേക്ക് അവൾ വരുന്നതോടെ കഥ മാറുകയാണ്. അവളുടെ വരവ് വിവേകിൽ പ്രണയം നിറച്ചു. തിരക്കു പിടിച്ച അസൈൻമെന്റുകൾക്കും ലാബുകൾക്കും ക്ലാസുകൾക്കുമപ്പുറം മറ്റൊരു നിശ്ശബ്ദപ്രണയം കൂടി അപ്പോൾ അവിടെ മുള പൊട്ടിയിരുന്നു. ഉപാധികളില്ലാത്ത പ്രണയമാണ് യാഥാർത്ഥ്യമെന്നിരിക്കെ സ്വാർത്ഥലാഭങ്ങൾക്കുള്ള ഉപാധിയായി പ്രണയത്തെ കാണുമ്പോൾ അവരുടെ ജീവിതത്തിന് എന്തായിരിക്കും സംഭവിക്കുക. തിരുത്താനാവാത്ത തെറ്റിലേക്ക്, മറക്കാനാവാത്ത വേദനയിലേക്ക് അവരുടെ ക്യാമ്പസ് ജീവിതവും പ്രണയവും വഴി മാറുമോ? പഠിച്ചിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഒരിക്കലെങ്കിലും തിരികെ നടക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക്, വല്ലപ്പോഴുമെങ്കിലും വാട്സ്ഗ്രൂപ്പിലൂടെയെങ്കിലും ആ സൗഹൃദങ്ങളെ ചേർത്തുപിടിക്കുന്നവർക്ക്, ഒരു നനുത്ത നൊമ്പരമായി, പ്രണയമായി, പ്രതീക്ഷയായി ആ ഓർമ്മകൾ സൂക്ഷിക്കുന്നവർക്ക് നെഞ്ചോടു ചേർക്കാവുന്ന ഒരു ക്യാമ്പസ് പ്രണയ നോവൽ.