എറണാകുളം ജില്ലാ കുന്നത്തുനാട് താലൂക്ക് നോർത്ത് മഴുവന്നൂർ വാഴക്കുഴയ്ക്കൽ ശങ്കരൻ നായർ ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ മകനാണ് സോഷ്യോളജിയിൽ മാസ്‌റ്റർ ബിരുദം നേടിയശേഷം നാഗാർജ്ജുന ആയുർവേദ ഗ്രൂപ്പിൽ ദീർഘകാലം സേവനമനുഷ്‌ഠിക്കുകയുണ്ടായി. ആധുനിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും കഥകളും എഴുതാറുണ്ട് പാരമ്പര്യ വിധി പ്രകാരം ജ്യോതിഷം ശ്രീ. വാസുദേവൻ നായർ വാത്യപറമ്പത്തു ശ്രീ. സുഗതൻ മാസ്‌റ്റർ മോളയിൽ എന്നിവരിൽ നിന്നും നേടിയ ശേഷം വസ്തുശാസ്ത്രം ശ്രീ. സുബ്രഹ്മണ്യൻ ആചാരി കോടനാട്, വസ്തുകുലപതിയും എഞ്ചിനീയറുമായ വിശ്വനാഥൻ എന്നിവരുടെ കീഴിലും അഭ്യസിച്ച ശേഷം ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിൽ നിന്നും വാസ്തുശാസ്ത്രത്തിൽ ഡിപ്ലോമയും വാസ്തു അക്കാദമിയിൽ നിന്ന് വാസ്‌തു ഭൂഷണവും നേടിയിട്ടുണ്ട്. സംസ്‌കൃതത്തിൽ 'കോവിദ' പരീക്ഷ പാസ്സായശേഷം ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കുകയും ചെയ്‌ത് വരുന്നു പ്രഥമ ഗ്രന്ഥമായ കൂപശാസ്ത്രത്തിനു ശ്രേഷ്ടഭാഷ പുരസ്‌കാരം ലഭിക്കുകയുണ്ടായി.