Nalathekkoru Laingika Sadacharam Fr.Sebastian Kappen Silence Books ഈ ചെറുഗ്രന്ഥത്തിൻ്റെ ലക്ഷ്യം തുലോം പരിമിതമായ ഒന്നാണ്. ലൈംഗികകാര്യങ്ങളിൽ സദാചാരത്തെ ദുരാചാരത്തിൽ നിന്നു വേർതിരിച്ചറിയാനുള്ള മാനദണ്‌ഡം നിർണയിക്കുക. തികച്ചും മൗലികമായ ഒരു ദാർശനികപ്രശ്‌നമാണിത്. ആകയാൽ അതിനോടു നാം കൈക്കൊള്ളേണ്ട സമീപനവും മൗലികമായിരിക്കണം. പുതിയൊരു സാമൂഹ്യവ്യവസ്ഥയെ മെനഞ്ഞെടുക്കാൻ ശ്രമിക്കുന്നതോടൊപ്പം ഇന്നത്തെ യുവതിയുവാക്കൾക്ക് പ്രബുദ്ധമായൊരു ലൈംഗികവീക്ഷണം പകർന്നുകൊടുക്കുകയും വേണം. അതിലേക്കുള്ള അന്വേഷണാത്മകമായ ഒരു കാൽവെയ്പ്പാണ് ഈ ചെറുഗ്രന്ഥം..."