Nananjunangiya Nayanangal Krishnankutty Villadam Current Books സാംസ്‌കാരികനവോത്ഥാനത്തിൽ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിൻതള്ളപ്പെട്ട നിരക്ഷരജനതയെ സമ്പൂർണ സാക്ഷരരാക്കുവാൻ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം എന്ന പുതിയ പദ്ധതി സർക്കാർ അംഗീകരിച്ചിരിക്കുന്നു. നാടിൻ്റെ വികസനപദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടഷ്‌ടിക്കുവാനും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഉയർന്നുവരുവാനും വ്യക്തമായ അറിവ് നിരക്ഷരരായ ജനതയ്ക്ക് നേടിയേ പറ്റൂ. എങ്കിൽമാത്രമേ പ്രതികരിക്കാനുള്ള ഊർജം ആർജിക്കാൻ കഴിയൂ. സമത്വസുന്ദരമായ കാലം വരുമെന്ന് വിശ്വസിക്കാൻ കഴിയൂ.