അഞ്ജലിയുടെ രൂപം പ്രത്യക്ഷമായി. ദീർഘകാ ലം മഞ്ഞിനടിയിൽ മരവിച്ചുകിടന്ന മൃതദേഹത്തി ന്റെപോലെ രക്തശൂന്യവും ചൈതന്യരഹിതവുമാ യി കാണപ്പെട്ടു അവളുടെ മുഖം. മഹാദേവൻ കോണിപ്പടിയിറങ്ങാൻ തുടങ്ങിയിരുന്നു. അഴിഞ്ഞുലഞ്ഞു താറുമാറായ മുടി മാടിക്കെട്ടുക പോലും ചെയ്യാതെ അഞ്ജലി ഒരു മഞ്ഞുപാവയെ പ്പോലെ അയാളെ പിന്തുടർന്നു. മഹാദേവൻ പൂജാമുറിയിലേയ്ക്കു കടന്നു. അഞ്ജലി അതിൻ്റെ വാതിലിൽ, ആരോ തടഞ്ഞി ട്ടെന്നപോലെ സ്തംഭിച്ചു നിന്നു. "വാ..." അകത്തുനിന്ന് മഹാദേവൻ കയ്യാട്ടി വിളി "നിനക്കെന്നെ കൊല്ലണ്ട. എൻ്റെ ചോരകുടിച്ച് പ്രതികാരദാഹം ശമിപ്പിക്കണ്ടേ വാ..."