Nizhal Ninavukal P Praveen Kumar Mankind Publication നിഴൽ നിനവുകളിലെ കഥകൾ മനസ്സുകളിലൂടെയുള്ള സൂക്ഷ്യസഞ്ചാരമാണ്. അതിൽ തെളിമയോടെ നിറഞ്ഞുനിൽക്കുന്നത് ആർദ്രതയുടെ നറുനിലാവല്ലാതെ മറ്റൊന്നുമല്ല. ജീവിതത്തിന്റെ മനോഹാരിത ഉരുവംകൊള്ളുന്നത് സ്നേഹോഷ്മളതയിലാണെന്ന് ഓരോ കഥയും ഓർ മ്മപ്പെടുത്തുന്നു. തെളിവാർന്ന രചനാശൈലി 'നിഴൽ നിനവുക'ളുടെ ശക്തിയും സൗന്ദര്യവുമാണ്. അനുവാചകരെ ഹൃദയത്തോടു ചേർത്തുപിടിച്ച് കാതിൽ സ്വകാര്യം പറയുന്നതുപോലെയാണ് പി. പ്രവീൺകുമാർ കഥകൾ അവതരിപ്പിക്കുന്നത്.