Njan Saaradhi Deena T Lawrence Mankind Publication അനുക്രമമായ ജീവിതയാത്രയിലെ നമ്മുടെ വിജയം തീരുമാനിക്കേണ്ടത് നാം ഓരോരുത്തരുമാണ്. അതിൽ സമൂഹത്തിന് യാതൊരു പങ്കുമില്ല. എൻ്റെ ജീവിതം എന്റേതുമാത്രമാണ്. സ്നേഹത്തിനു മുൻപിൽ ഞാൻ കീഴ്‌പ്പെട്ടത് നിങ്ങളുടെ ദൃഷ്ടിയിൽ പരാജയമാണെങ്കിൽ അത് നിങ്ങളുടെ കാഴ്ചപ്പാടിൻ്റെ തെറ്റാണ്. നിങ്ങളുടെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി എന്നെ രൂപപ്പെടുത്തുവാൻ ഞാൻ ഒരുക്കമല്ല. എൻ്റെ ശരികളും തെറ്റുകളും എന്നോടുകൂടെ അവസാനിക്കട്ടെ. അല്ലെങ്കിലും, പരിശുദ്ധമായ സ്നേഹത്തിൽ പരാതിയും പരിഭവുമില്ല. ജയവും തോൽവിയുമില്ല. ഹൃദയങ്ങൾ തമ്മിലുള്ള ഐക്യം മാത്രം. അത് എത്ര ഹൃദ്യം, സുന്ദരം...