Oru Olive Green Jeevitham Brigadier Venu Nair Dc Books ഒലിവ് ഗ്രീൻ പട്ടാളവേഷമണിഞ്ഞ് ജീവിതത്തിന്റെ സിംഹഭാഗവും രാജ്യത്തിന് സമർപ്പിച്ച ഒരു ആർമി ഉദ്യോഗസ്ഥന്റെ ജീവിതകഥയാണിത്. അത്രയൊന്നും പൊതുസമൂഹത്തിന് വെളിപ്പെട്ടിട്ടില്ലാത്ത ആർമി ജീവിതസാഹചര്യങ്ങളെ ഏറ്റവും ലളിതമായി അവതരിപ്പിച്ചിരിക്കുകയാണിവിടെ. ആർമിയിലെ വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പവും ആർമി യൂണിറ്റിൽ നിന്ന് തുടങ്ങി ആർമി ഹെഡ്‌ക്വാർട്ടേഴ്സ് വരെയുള്ള ആർമി ഘടനയും പ്രവർത്തനരീതികളും ചുമത്സകളും വെല്ലുവിളികളും പരിചയപ്പെടുത്തുന്നു. 'ഇന്ത്യൻ ജനതയ്ക്ക് ആർമി ഏറ്റവും വിശ്വാസമുള്ള പ്രസ്ഥാനമായി മാറുന്നതെങ്ങനെയെന്നും പറഞ്ഞുവയ്ക്കുന്നു.