Parikalpanakalude Samskarika Rashtreeyam Dr.T T Sreekumar Dc Books "ലോകക്രമങ്ങളിലും ചിന്തകളിലുമുണ്ടാകുന്ന നിരന്തരമായ മാറ്റങ്ങൾ പുതിയ ആശയങ്ങൾക്കും ബോധ്യങ്ങൾക്കും രൂപം നൽകുന്നുണ്ട്.. ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, ആശയവിനിമയത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണമാണ് "പരികൽപ്പനകളുടെ സാംസ്കാരിക രാഷ്ട്രീയം" എന്ന ഈ പുസ്തകം. നവ സൈദ്ധാന്തിക പരിസരത്തുനിന്ന് സാമൂഹിക-രാഷ്ട്രീയ മേഖലകളെ വിശകലനം ചെയ്യുന്ന ഈ കൃതി, നിലവിലുള്ള സാമൂഹിക ചിന്തകളിൽ പുതിയ സംവാദങ്ങൾക്ക് തുടക്കമിടുന്നു എം ഗോവിന്ദൻ, എം ടി, എസ് ഹരീഷ് തുടങ്ങിയവരുടെ രചനകളുടെ ആഴമേറിയ വിശകലനത്തിനൊപ്പം അംബേദ്കർ, ഗാന്ധി, മാർക്സ് തുടങ്ങിയവരുടെ ദർശനങ്ങളിലേക്ക് പുനസഞ്ചാരം നടത്തുകകൂടിച്ചെയ്യുന്നുണ്ട് ഈ പുസ്തകം. മാറുന്ന ലോകത്തെയും, അത് നമ്മുടെ ചിന്തകളെയും സമൂഹത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നും മനസ്സിലാക്കാൻ ഈ പുസ്തകം സഹായകമാകും."