Paristhithiyum Kandalkkadukalum K.V.Vijayaraghavan Nair Kerala Bhasha Institute പരിസ്ഥിതിയുമായി അഭേദ്യബന്ധമുള്ള ആവാസവ്യവസ്ഥ യാണ് കണ്ടൽക്കാടുകൾ. ഇവയുടെ സിദ്ധികളും സവിശേ ഷതകളും എത്ര പറഞ്ഞാലും അധികമാവില്ല. തീരദേശത്ത നുഭവപ്പെടുന്ന ലവണങ്ങളുടെ കാഠിന്യം, ജലനിരപ്പിൽ അടിക്കടി ഉണ്ടാകുന്ന വ്യതിയാനങ്ങൾ, വേലിയേറ്റവും വേലിയിറക്കവും മൂലമുണ്ടാകുന്ന വെള്ളത്തിൻ്റെ ശക്തി യായ ഒഴുക്ക് തുടങ്ങി ഈയടുത്തകാലത്ത് ആഗോളതല ത്തിൽ തന്നെ തീരപ്രദേശങ്ങളെ അക്ഷരാർത്ഥത്തിൽ പിടിച്ചു കുലുക്കിയ സുനാമിപോലുള്ള മഹാപ്രകൃതിദുരന്ത ങ്ങൾ വരെ അടക്കാനും ഒതുക്കാനും ഉൾക്കൊള്ളാനും കഴി വുള്ള ഒരു സവിശേഷ സസ്യവിഭാഗമാണ് കണ്ടലുകൾ. എന്നാൽ ഇത്രയും പ്രാധാന്യമുള്ള കണ്ടൽവനങ്ങളുടെ ഇന്നത്തെ അവസ്ഥയോ? നഗരവൽക്കരണം എന്ന പേരിൽ മനുഷ്യൻ നടത്തുന്ന തത്ത്വദീക്ഷയില്ലാത്ത പ്രകൃതിചൂ ഷണം നിമിത്തം കണ്ടൽക്കാടുകളിൽ മഹാഭൂരിഭാഗവും ഇന്ന് നശിച്ച് നാമാവശേഷമായിരിക്കുന്നു. അവശേഷിക്കു ന്നവ ചെറിയ തുരുത്തുകളിലും അഴിമുഖങ്ങളിലുമായി ഒതുങ്ങുന്നു. കണ്ടൽക്കാടുകളുടെ പ്രാധാന്യവും സംരക്ഷ ണവും അവലോകനവും ഒരു പരിസ്ഥിതിനിരീക്ഷകന്റെ കാണുന്ന വിജ്ഞാനപ്രദമായ വീക്ഷണകോണിലൂടെ പുസ്തകം.