Pazhakkoodayile Navagathar Suresh Muthukulam Kerala Bhasha Institute മധുരമൂറുന്ന നാട്ടുപഴങ്ങളുടെ വൈവിധ്യ ത്തിനു പേരുകേട്ട നാടാണ് കേരളം. നാട്ടുപഴങ്ങൾക്കു പുറമേ അയൽനാടു കളിൽ നിന്നു വിരുന്നുകാരായി വന്ന് മലയാളിയുടെ മനസിലും മലയാള മണ്ണിലും വേരുറപ്പിച്ച ചില പുതിയ പഴങ്ങളും ഇന്ന് ശ്രദ്ധനേടിയിരിക്കുന്നു. മറുനാടൻ പഴങ്ങളായ റംബുട്ടാൻ, ദുരിയാൻ, ഫിലോസാൻ, മാംഗോസ്റ്റിൻ, ലിച്ചി, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, മിൽക്ക് ഫ്രൂട്ട് തുടങ്ങി ഈ നിര നീളുന്നു. ഇത്തരം മറുനാടൻ പഴങ്ങളുടെ സ്വഭാവവും കൃഷിയും മേന്മ കളും വായനക്കാർക്ക് പരിചയപ്പെടു ത്തുന്ന മലയാളത്തിലെ പ്രഥമ രചന.