Pen Broonangal Rajeesh Alakkatt Mankind Publication നമുക്ക് ചുറ്റുമുള്ള പെൺജീവിതങ്ങളുടെ ആഴങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ സ്വന്തം കുടുംബങ്ങളിൽ നിന്നുതന്നെ അവർ നേരിടുന്ന വിവേചനത്തിൻ്റെ ആഴവും വ്യാപ്തിയും ഹൃദയം തകർക്കുന്നതാണെന്ന് ബോധ്യപ്പെട്ടു. തൻ്റെ പ്രിയപ്പെട്ടവരിൽനിന്നും അപമാനത്തിൻ്റെ കയ്പുനീർ കുടിക്കേണ്ടിവന്ന ഒരു പെൺകുട്ടിയുടെ കഥയാണിത്. അമ്മയുടെ ഗർഭത്തിൽവെച്ചുതന്നെ ലിംഗവിവേചനം ആരംഭിക്കുന്നു എന്നുള്ള സത്യവും നമ്മുടെ രാജ്യത്തെ പെൺജീവിതങ്ങളും മാജിക്കൽ റിയലിസത്തിൻ്റെ സാധ്യതകൾ ഉപയോഗിച്ച് ഇതിൽ പ്രതിപാദിക്കുന്നു. വിവേചനം തലമുറകളിൽ നിന്നും തലമുറകളിലേക്ക് വ്യാപിക്കുമ്പോൾ തകരുന്നത് ഒരുപാട് ജീവിതങ്ങളാണ് എന്നുള്ള സത്യവും ഈ നോവലിൽ വരച്ചുകാട്ടുന്നു.