Pramahamsar Paranja Kathakal Manoj Manayil Dc Books ഒരു വലിയ തടിക്കഷണം ഒഴുകുന്ന വെള്ളത്തില്‍ പൊങ്ങിക്കിടക്കാം. ആ തടിക്കഷണത്തിന്റെ മുകളില്‍ കയറിയിരുന്നാല്‍ ഏതുലക്ഷ്യത്തിലുമെത്താം. എത്രപേര്‍ക്കു വേണമെങ്കിലും അതിനു മുകളില്‍ കയറിയിരിക്കുകയും ചെയ്യാം. തടി വലിയതായതുകൊണ്ട് അതു മുങ്ങിപ്പോകുന്നേയില്ല. എന്നാല്‍ ഉള്ളു പൊള്ളയായ ഒരു തടിക്കഷണമാണെന്നിരിക്കട്ടെ, അതിനുമുകളില്‍ ഒരാള്‍ കയറിയാല്‍ തടിയും മുങ്ങും കയറിയിരുന്നവനും മുങ്ങിപ്പോകും. ശ്രീരാമകൃഷ്ണദേവന്‍ പകര്‍ന്നുതന്ന ജീവന്‍തുടിക്കുന്ന കഥകളുടെ പുനരാഖ്യാനം. ആദ്യകേള്‍വിയില്‍ ലളിതമെന്നു തോന്നുമെങ്കിലും ചിന്തിക്കുംതോറും ആഴമേറുന്ന കഥാസാഗരം. കഥകള്‍ പറഞ്ഞും കേട്ടും വളരേണ്ട തലമുറകള്‍ക്ക് ഒരു അമൂല്യഗ്രന്ഥം.