ത്രിസന്ധാത്മകമായ ജ്യോതിഷത്തിൻ്റെ ആറ് അംഗങ്ങളിൽ പ്രശ്നം എന്ന വിഭാഗത്തിൽ ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥമാണ് പ്രശ്നമാർഗ്ഗം. മനുഷ്യൻ്റെ ശാരീരികവും മാനസികവും ആത്മീയ വുമായ എല്ലാ വിഷയങ്ങളും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. താല്ക്കാലികമായ ആരുഢരാശിയുണ്ടാക്കി തത്സമയത്തെ ഗ്രഹസ്ഥിതികൾ ആധാരമാക്കി ഫലചിന്തന നടത്തുകയാണ് പ്രശ്നത്തിന്റെ രീതി. മറ്റു വ്യാഖ്യാനങ്ങളിൽനിന്നും വിഭിന്നമായ ഒരു രീതിയാണ് ഇവിടെ അവലംബിച്ചിട്ടുള്ളത്. വാക്കുകളുടെയും വാചകങ്ങളുടെ യും അർത്ഥം വ്യക്തമായി മനസ്സിലാകത്തക്കവിധം ഒരു പ്രത്യേക സംവിധാനമാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. ആശയങ്ങൾ കഴി യുന്നിടത്തോളം വിസ്‌തരിച്ചു വിശദമാക്കാൻ ശ്രമിച്ചിട്ടുണ്ട്.