രാജയോഗം വാസ്തവത്തിൽ മതപ്രദീപമാണ്. ഒരു സവിശേഷമതത്തിന്റെയും തത്ത്വങ്ങളെയല്ല അതു പ്രതി പാദിക്കുന്നത്. സർവ്വമതസാമാന്യമായും സർവ്വമത പ്രതിഷ്ഠമായും സർവ്വമതക്കാതലായും എന്തൊന്നുണ്ടോ അതിനെയത്രേ രാജയോഗം പ്രകാശിപ്പിക്കുന്നത്; സർവ്വ മനുഷ്യസാധാരണമായ ആ പ്രകൃതിയിലാണു രാജയോഗ രശ്മികൾ ചെന്നടിക്കുന്നത്. ജീവിതലക്ഷ്യം പ്രാപിക്കാ നുള്ള ദുർഗ്ഗമമാർഗ്ഗം വെട്ടിത്തെളിയിച്ചു സുഖസഞ്ചാര യോഗ്യമാക്കുകയാണ് യോഗാചാര്യൻ ചെയ്തിരി ക്കുന്നത്. ഇതു ഹിന്ദുക്കളുടെ മാത്രം സ്വത്തല്ല; ഇതിൽ ജാതിഭേദമില്ല, സ്ത്രീപുരുഷഭേദവുമില്ല. ദേശകാല വർഗ്ഗാദിനാനാഭേദങ്ങളെ വേർപെടുത്തി മനുഷ്യത്വമാത തെക്കൊണ്ടാണ് രാജയോഗി വ്യാപരിക്കുന്നത്.