Rashtraparivarthanam Panchaparivarthanathiloode Ka Bha Surendran Kurukshethra Publication രാഷ്ട്രീയ സ്വയംസേവകസംഘം ശതാബ്ദിയിൽ എത്തി നിൽക്കുന്ന ഈ കാലാംശത്തിൽ സംഘനേത്യത്വം ആവിഷ്കരിച്ചിരിക്കുന്ന സമഗ്ര രാഷ്ട്രപരിവർത്തനപദ്ധ തിയാണ് 'പഞ്ചപരിവർത്തനദർശനം'. രാഷ്ട്രജീവിത ത്തിൽ അഞ്ചു പ്രത്യേകമേഖലകളിലെ മാറ്റത്തിന് ഊന്നൽ കൊടുക്കുന്ന ഒരു ത്വരിതകർമ്മപദ്ധതിയിലുടെ സമഗ്രനവോത്ഥാനം ലക്ഷ്യംവയ്ക്കുന്ന പ്രായോഗിക സാമൂഹ്യനവോത്ഥാനദർശനമാണത്. ശ്രീഗുരുജി, പണ്ഡിറ്റ് ദീനദയാൽഉപാധ്യായ, ദത്തോപന്ത് ഠേംഗ്ഡി എന്നീ രാഷ്ട്രശില്‌പികൾ വികസിപ്പിച്ച ഏകാത്മമാന വവാദത്തിന്റെ പ്രായോഗികമായ പരിപൂർണ്ണതയിലേ ക്കാണ് ഈ ദർശനം നമ്മെ നയിക്കുന്നത്. ഈ പരി വർത്തനക്രമത്തിലെ അഞ്ച് കാര്യക്രമങ്ങളേയും വിശദ മായി പരിശോധിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. ഒപ്പം ഓരോ വിഷയത്തിലും അരനൂറ്റാണ്ടുമുമ്പ് ശ്രീ ഗുരുജി ഗോൾവൽക്കർ എഴുതിയ ലേഖനങ്ങളും