Rithukkale Tholppicha Maram V.T.Pradeep Logos Books ഒരു മനുഷ്യനിൽ തുടങ്ങി മറ്റൊരാളിലേക്കും, ഒരു ഓർമ്മയിൽ തുടങ്ങി ഒരു കാലഘട്ടത്തിലേക്കും വലിയ തിരിച്ചറിവുകളിലേക്കും തുറന്നുപോകുന്ന കുറിപ്പുകൾ ഈ കുറിപ്പുകൾ കവിതയുടെ മൃദുത്വവും ജീവിതത്തിൻ്റെ ചൂടും ഒരുപോലെ പേറുന്നവയാണ്. പതിറ്റാണ്ടുകളായി എണ്ണമറ്റ മനുഷ്യരുടെ ജീവിതത്തിനു മേൽ മഹാവ്യക്ഷമായി നിന്ന ഒരു സ്നേഹഹൃദയത്തെ അടയാളപ്പെടുത്തുന്നവ. ഓരോ കുറിപ്പും വായിച്ചുതീരുമ്പോൾ, എവിടെയോ നിങ്ങൾ നിങ്ങളെത്തന്നെ കണ്ടുമുട്ടും. ചില മനുഷ്യർ വീണ്ടും ഓർമയിലേക്ക് കടന്നുവരും. ഒരിക്കാൽ ശ്രദ്ധിക്കാതെ വിട്ട നിമിഷങ്ങൾ പുതിയ വെളിച്ചത്തിൽ തെളിയും. പുസ്‌തകം തീരുമ്പോൾ, അവസാനിക്കുന്നത് പേജുകൾ മാത്രമായിരിക്കും. എല്ലാ പുസ്‌തകങ്ങളും വായിച്ചുതീരും പക്ഷേ ചില പുസ്തകങ്ങൾ വായനക്കാരൻ്റെ