Roomiyude 101 Pranayageethangal M P Salila Silence Books കാലദേശങ്ങളുടെ പ്രതിബന്ധങ്ങളില്ലാതെ നമ്മിലേക്ക് ഒഴുകിനിറയുന്ന കത്തുന്ന പ്രണയമാണ് റൂമിക്കവിത നൂറ്റാണ്ടുകൾ അതിനുമുന്നിൽ തൊഴുകൈകളോടെ തലകുനിച്ചു നിൽക്കുന്നു. നമ്മുടെ ശരീരവും മനസ്സും അവയുടെ എല്ലാ വിശുദ്ധകാമനകളോടും കൂടി ഈ കവിതകളിലൂടെ പ്രകൃതിയിലും ഈശ്വര നിലും ലയിക്കുന്നു. നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തിൻ്റെ ഓരോ അണുവിനോടും ഹൃദയം കൊണ്ട് ചേർന്ന് നിര്ക്കാൻ റൂമി നമ്മെ ക്ഷണിക്കുന്നു. നൂറുകണക്കിന് ഭാഷാന്തരങ്ങളൊരുങ്ങിയിട്ടും ആവാഹിച്ചു തീരാത്ത സൗന്ദര്യവുമായി വിശ്വാ ഹിത്യത്തിൽ തലയുയർത്തി നിൽക്കുന്ന റൂമിക്കവിതകൾക്ക് വ്യത്യസ്‌ത സുന്ദരമായ ഒരു പുത്തൻ പരിഭാഷ.