Samagra Jyothisha Veekshanam P.K.Babu ഈ ഗ്രന്ഥത്തിൽ ശ്രീ. ബാബു അടിസ്ഥാന തത്വങ്ങളോടൊപ്പം ധാരാളം യഥാർത്ഥ ഗ്രഹനിലകളും (Living Examples) വിശകലനം ചെയ്‌തിട്ടുണ്ട്. പല ഗ്രന്ഥങ്ങളും അവലംബിച്ച് ധാരാളം ജാതകങ്ങൾ ഗവേഷണബുദ്ധ്യാ പരിശോധിച്ച് അവയിൽ കൊള്ളാവുന്നവയെ യുക്ത്യാനുസരണം സ്വീകരിച്ചും, ഏതു സാധാരണക്കാരനും ഗ്രഹിക്കാവുന്ന വിധം വളരെ ലളിതമായ ഭാഷയിൽ ജ്യോതിഷശാസ്ത്രം സമഗ്രമായി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഈ ബൃഹദ്ഗ്രന്ഥം പരസഹായം കൂടാതെ ജ്യോതിഷ വിഷയങ്ങൾ സുഗത മായ ഗ്രഹിക്കുന്നതിന് ഏവർക്കും സഹായകമാകും എന്ന് നിസ്സംശയം പറയാം