Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Samharathinte Pusthakam : Anand | സംഹാരത്തിന്റെ പുസ്തകം | Dc Books
MRP ₹ 150.00 (Inclusive of all taxes)
₹ 134.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Anand
  • Page :
    106
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126409969
  • Language :
    Malayalam
Description

Samharathinte Pusthakam Anand Dc Books വൻ ആയുധങ്ങൾ ഉപയോഗിച്ച് രാഷ്ട്രങ്ങൾ നടത്തുന്ന യുദ്ധങ്ങളെ അപേക്ഷിച്ച് ചെറുകിട ആയുധങ്ങളും ഉപകരണങ്ങളുംകൊണ്ട്, വ്യക്തികളുടെ തലത്തിൽ, നിർവ്വഹിക്കപ്പടുന്ന ആക്രമണങ്ങളായിരിക്കുന്നു ഹിംസയുടെ സമകാലീന യാഥാർത്ഥ്യം. യുദ്ധങ്ങൾ മഹാമാരികൾപോലെ വന്നുപോയിരുന്നുവെങ്കിൽ, ഹിംസയുടെ ഈ പുതിയ പർവ്വം അതിനെ നിരന്തരമാക്കി, നിത്യജീവിതത്തിൽ അലിയിച്ചുചേർത്തിരിക്കുന്നു. മരണത്തെ അത് പടക്കളത്തിൽനിന്നെടുത്ത് വഴിയിലും വീട്ടുമുറ്റത്തും എത്തിച്ചിരിക്കുന്നു. വികലമായ വിശ്വാസങ്ങളാലോ, സംശയകരമായ ലക്ഷ്യങ്ങളാലോ നയിക്കപ്പെടുന്ന പുതിയ ഹിംസകർ ഉന്നംവയ്ക്കുന്നത് അവരുമായി ബന്ധമില്ലാത്ത, അവർ തിരിച്ചറിയുകകൂടി ചെയ്യാത്ത വഴിയിലെ സാധാരണ മനുഷ്യരെയാണ്. വൈരമൊന്നുമില്ലാത്തവരെ, വികാരംകൂടാതെ, വ്യക്തികൾ സംഹരിക്കുന്ന ഈ മാനസികവിപര്യയത്തിന് ദേവതകൾക്കായോ അനുഷ്ഠാനപരമായോ നിർവ്വഹിക്കപ്പെടുന്ന ബലിയുടെ സമാന്തരം തേടുകയാണ് ഈ കൃതിയിൽ. ബലിക്ക് മൂന്നു തലങ്ങളുണ്ട്: മറ്റുള്ളവരെ ബലിമൃഗമാക്കുന്ന സാമാന്യബലി, വിശ്വാസി സ്വയം ബലിയർപ്പിക്കുന്ന ആത്മബലി, അവസാനം ദേവതതന്നെ ബലിയാക്കപ്പെടുന്ന ദിവ്യബലി. സംഹാരത്തിന്റെതന്നെ സംഹാരത്തിലേക്കു പരിണമിക്കുന്ന സംഹാരശാസ്ത്രത്തിന്റെ വിവിധ ദശകളെ കാണിക്കുന്ന മൂന്ന് ആഖ്യാനങ്ങൾ- തോട്ടത്തിലെ പൂക്കളുടെ കഴുത്തറക്കുന്ന തോട്ടക്കാരൻ - അതിഥിക ളോടൊപ്പം ചാകുന്ന ആതിഥേയൻ - ഹോട്ടൽക്കാരൻ, സംഘടന യുടെ മുമ്പിൽ സ്വയം ബലിയാക്കപ്പെടുന്ന സംഘാടകൻ തുന്നൽക്കാരൻ.

Customer Reviews ( 0 )