ആത്മബന്ധമുള്ള ഒരാളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആത്മാവിഷ്‌കാരംപോലെ, വളരെ സരളമായ ഭാഷയില്‍ അവതരിപ്പിക്കുന്ന നോവല്‍. പൂര്‍ണ്ണത്തില്‍നിന്നും പൂര്‍ണ്ണമെടുത്താലും പൂര്‍ണ്ണമായവശേഷിക്കുന്നു പൂര്‍ണ്ണം എന്ന ഉപനിഷത്ത് വചനംപോലെ മനുഷ്യജീവിതത്തില്‍നിന്നും പ്രകൃതിയെ എത്ര വേര്‍പ്പെടുത്താന്‍ ശ്രമിച്ചാലും പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ അതിലേക്ക് എന്നായാലും തിരിച്ചെത്തും എന്ന സത്യം വരച്ചുകാട്ടുകയാണ് എഴുത്തുകാരി. റാണി ബിനോയിയുടെ ഏറ്റവും പുതിയ നോവല്‍