Sankumudrayulla Vaal Perumbadavam Sreedharan H&C Publication അധാർമികതയുടെ ഇരുൾ കനത്ത്, മിഴികൾ ശൂന്യമാകുന്ന തിമിരക്കാഴ്ച്ച യിൽ ഒരു പ്രകാശക്കീറായി പതിയുന്ന രചന. അനീതി ബധിരമാക്കിയ കർണ ങ്ങളിൽ ഒരു ഹൃദയനിലവിളിയായി പതിക്കുന്ന വാക്കുകൾ. ശിരസ്സിനു മുകളിൽ, തലനാരിഴയേക്കാൾ നേർത്ത നൂലിൽ തൂങ്ങിനിൽക്കുന്ന, ധർമദേവതയുടെ ശംഖുമുദ്രയുള്ള വാളിനെ വിസ്മരിക്കുന്ന മനുഷ്യർക്ക് സൗമ്യമായൊരു ഓർമപ്പെടുത്തൽ. എളിയ സമാരംഭങ്ങളെ സ്വന്തം കർമ ശേഷിയാൽ ഉന്നതിയിലെത്തിച്ച ഒരു പൗരപ്രമാണിയെ കാത്തിരുന്ന പരി സമാപ്തി ഉജ്ജ്വലമായി വരച്ചിടുന്ന + ഈ നോവൽ സമർപ്പിച്ചിരിക്കുന്നത്, ജീവിതനന്മയിൽ വിശ്വസിക്കുന്ന എല്ലാ ശുദ്ധാത്മാക്കൾക്കുമാണ്