ശബ്ദതാരാവലിയുടെ ആദ്യപതിപ്പ് പുറത്തിറങ്ങിയിട്ട് എൺപത്തിയാറുവർഷം കഴിഞ്ഞിരിക്കുന്നു. ഭാഷ നിത്യവികസ്വരമാണെന്നതിനാൽ നിഘണ്ടുക്കളും സ്ഥിരമായ പരിഷ്‌കരണത്തിനു വിധേയമാകേശയുണ്ട്. ആദ്യഘട്ടത്തിൽ ചില പരിഷ്‌കരണങ്ങൾ നടന്നെങ്കിലും പതിറ്റാണ്ടുകളായി അതിന് ശ്രമങ്ങളൊന്നുമുണ്ട യില്ല. ശബ്ദതാരാവലിയുടെ ആദ്യത്തെ ഡി.ടി.പി -ഓഫ്‌സൈറ്റ് രൂപമായ ഇരുപത്തഞ്ചാം പതിപ്പിന്റെ പ്രസാധന സമയത്താണ് പുതിയൊരു പരിഷ്‌കരിച്ച പതിപ്പിനെ സംബന്ധിച്ച പിന്ത സജീവമായി മുന്നോട്ടുവന്നത് ഏറെക്കാലമായി കടന്നുകൂടിയിരുന്ന ചില പിഴവുകൾ തിരുത്തിക്കോണ്ട് പ്രസിദ്ധീകരിച്ച ആ പതിപ്പിൻ്റെ ആമുഖത്തിൽ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ സംഘം കൂടുതൽ പ്രതിസന്ധികളി ലേക്കു നീങ്ങിയതിനാൽ അത് സാധിക്കാതെപോയി. 2006-ലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരും വിശേഷിച്ച് സഹകരണവകുപ്പുമന്ത്രി ശ്രീ ജി. സുധാകരനും മുൻകൈയെടുത്തു നടത്തിയ തീവ്രമായ പുനരുദ്ധാരണപ്രവർത്തനങ്ങളുടെ ഫലമായി സംഘത്തിൻ്റെ അടിത്തറ ശക്തമായതിനെത്തുടർന്നാണ് ശബ്ദതാരാവലിയുടെ പരിഷ്കരിച്ച പതിപ്പ് ഇപ്പോൾ പ്രസിദ്ധീകരിക്കാൻ കഴിയുന്നത്. ശബ്ദതാരാവലിയിലും മറ്റു മലയാളപദകോശങ്ങളിലും ഇതുവരെ കടന്നുവന്നിട്ടില്ലാത്തതും പല സവി ശേഷമേഖലകളിലും പ്രയോഗത്തിലിരിക്കുന്നതുമായ പദങ്ങൾകൂടി ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. പുതുതായുള്ള പദങ്ങൾ അകാരാദിക്രമത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്നു. നിലവിലുള്ളവയിൽനിന്ന് പുതിയ പദങ്ങൾ തിരിച്ചറിയുന്നതിന് അതു സഹായകമാകും. എന്നാൽ അങ്ങി നെയുള്ള പദങ്ങളും ഗ്രന്ഥശരീരത്തിൽ ചേർത്തുകൊണ്ടും ആദ്യന്തം സമഗ്രമായ പരിഷ്‌കരണം നടത്തി ക്കൊണ്ടുമുള്ള പുതിയ ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും അത് പിന്നീട് നിരന്തരം പരിഷ്കരിച്ചുപോവുകയും ചെയ്യുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഗ്രന്ഥം പരിഷ്കരിക്കുന്നതിനെ സംബന്ധിച്ച വാർത്തയ്ക്ക് കേരളത്തിലെ അക്ഷരസ്നേഹികൾ നിറഞ്ഞ മനസ്സോടെയുള്ള അംഗീകാരവും പ്രോത്സാഹനവുമാണ് നല്കിയത്. പണ്ഡിതന്മാർ മുതൽ സാധാരണ ക്കാർവരെയുള്ളവരിൽനിന്ന് ഒട്ടേറെ നിർദ്ദേശങ്ങൾ ഇതിലേക്ക് ലഭിക്കുകയുണ്ടായി ഞങ്ങളുടെ ഉദ്യമത്തിന് അതെല്ലാം ഏറെ കരുത്തു നല്‌കി. അവയെല്ലാംതന്നെ പരിഗണനയിലെടുത്തിട്ടുണ്ട്. അവരോടെല്ലാമുള്ള കടപ്പാട് പറഞ്ഞുതീർക്കാനാവാത്തതാണ്. ചില സവിശേഷമേഖലകളെക്കുറിച്ചുള്ള പദങ്ങൾ ശേഖരിച്ചുതന്ന ഡോ. എസ്. കെ. വസന്തൻ, ഡോ. എം ആർ രാഘവവാര്യർ, ഇയ്യങ്കോട് ശ്രീധരൻ, മധു ഇറവങ്കൽ ഡോ. സി. എം. നീലകണ്ഠൻ, ഡോ. കെ. വി. ദിലീപ്കുമാർ, കെ വി സജയ്, അംബികാസുതൻ മാങ്ങാട് വിഷ്ണുനാരായണൻനമ്പൂതിരി എന്നിവരോടും കത്തുകളിലൂടെയും മറ്റും നിർദ്ദേശങ്ങൾ നൽകിയ സുഹം ത്തുക്കളോടും സംഘത്തിൻ്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു. പരിഷ്കരണം സംബന്ധിച്ച ആദ്യഘട്ടചർച്ച കളിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ നല്‌കിയ ശ്രീ. കെ. പി. ശങ്കരൻ, ഡോ. എം എൻ. കാരശ്ശേര് ഡോ. ടി. ബി. വേണുഗോപാലപ്പണിക്കർ എന്നിവരോടുള്ള നന്ദി എടുത്തുപറയേണ്ടതുണ്ട്. ഈ സംരം ത്തിന്റെ അവസാനഘട്ടപ്രവർത്തനങ്ങളിൽ ഞങ്ങളെ സഹായിച്ച പ്രൊഫ. കെ. വി. ശശിധരൻനായരുഖം സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. തുടർന്നു വരുന്ന സംരംഭങ്ങളിലും നിറഞ്ഞ സഹകരണവു പ്രോത്സാഹനവും എല്ലാവരിലുംനിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിൽ പരിമിതികളേറെയാണ് എന്നിരുന്നാലും നിഘണ്ടുക്കളിലൊന്നുംതന്നെ ഇരു വരെയെത്തിയിട്ടില്ലാത്ത നല്ലൊരുവിഭാഗം പദങ്ങൾ ഈ പതിപ്പിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിട്ടുണ്ടെന ഞങ്ങൾ അഭിമാനിക്കുന്നു. ഭാഷാപഠനത്തിന് ഇത് പുതിയൊരു മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡോ. എസ്. രാജശേഖരം